Saturday, March 19, 2011

ഭാരതത്തിന്റെ മഹാന്മാര്‍ -ഗോപാല കൃഷ്ണ ഗോഖലെ

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്നറിയപ്പെട്ടിരുന്ന ഗോപാല കൃഷ്ണ ഗോഖലെയാണ് സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ  സ്ഥാപകന്‍.അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ മൂവേമെന്റിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്നു .ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളില്‍ ഒരാളായിരുന്ന ഗോഖലെ ബ്രിട്ടീഷ്‌ ഗവേര്‍ന്മേന്റിനെതിരെ   പോരാടുന്നതിനായി കോടിക്കണക്കിനു  ഭാരതീയര്‍ക്കു പ്രചോദനം നല്‍കി .ഗോഖലെ ഒരു സാമൂഹ്യ പരിഷ്കരണവാദി  കൂടിയായിരുന്നു   .  സ്വതന്ത്ര  ഭാരതത്തിനുവേണ്ടി  അദ്ദേഹം നല്‍കിയ   സംഭാവനകള്‍   വിലമതിക്കാനാവാത്തതാണ് . 

1866  മെയ്‌ 9  നു മഹാരാഷ്ട്രയിലെ കോത്താപുരിലാണ് ഗോപാല കൃഷ്ണ ഗോഖലെയുടെ ജനനം .അച്ഛന്‍ കൃഷ്ണ റാവു ഒരു കൃഷിക്കാരനായിരുന്നെങ്കിലും ആ പ്രദേശത്തെ മണ്ണ് കൃഷിക്ക് അനുയോജ്യമല്ലാത്തതിനാല്‍ ഒരു ക്ലര്‍ക്കായി   ജീവിതം നയിച്ചു . അമ്മ വലുഭായി ലളിത ജീവിതം നയിച്ചിരുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു .കോത്താപൂരിലെ രാജാറാം ഹൈസ്ക്കൂളില്‍ നിന്ന് തന്റെ മൂത്ത സഹോദരന്റെ സാമ്പത്തിക സഹായം കൊണ്ട് ഗോഖലെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി .പിന്നീട് അദ്ദേഹം ബോംബെയിലേക്ക് പോകുകയും അവിടുത്തെ എല്ഫിന്‍സ്ടോന്‍ കോളേജില്‍  നിന്ന്  1884  ഇല്‍  ബിരുദപഠനം പൂര്‍ത്തിയാക്കുകയും ചെയ്തു .കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഭാരതീയ തലമുറയിലെ ഒരു ചെറുപ്പക്കാരനായി ഗോഖലെ മാറി.
ഇന്ത്യ മുഴുവനും അദ്ദേഹം ബഹുമാനിക്കപ്പെട്ടു .   വിദ്യാഭ്യാസം ഗോഖലെയുടെ   ജീവിതത്തെ ശക്തമായി സ്വാധീനിച്ചു .അദ്ധേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വളരെ അഗാഥത്തിലുള്ളതായിരുന്നു .ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ അറിവും ധാരണയും  അദ്ധേഹത്തെ പതുക്കെപ്പതുക്കെ  സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെക്കും ഡെമോക്രസിയിലേക്കും  നയിച്ചു .  കോളേജ് വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം അദ്ധ്യാപനത്തിലേക്കു തിരിയുകയും  പൂനെയിലെ ന്യൂ ഇംഗ്ലീഷ് സ്ക്കൂളില്‍ അസിസ്റ്റന്റ്‌ മാസ്റ്റെരായി ജോലിയെടുക്കുകയും ചെയ്തു .പിന്നീട് 1885 ഇല്‍ അദ്ദേഹം പൂനെയിലേക്ക്  പോകുകയും ഫെര്‍ഗുസ്സന്‍ കോളേജിന്റെ രൂപീകരണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു . ഏതാണ്ട് 2  ദശകക്കാലം അദ്ദേഹം തന്‍റെ ജീവിതം അവിടെ ചെലവഴിച്ചു . പിന്നീട് അദ്ദേഹം കോളേജിന്റെ പ്രിന്സിപളായി.ഈ സമയത്താണ് അദ്ദേഹം മഹാദേവ് ഗോവിന്ദ റാനഡെയെ പരിചയപ്പെടുന്നത് .റാനാടെ വിദ്യാസമ്പന്നനും , ജഡ്ജും , ഒരു സാമൂഹ്യ പരിഷ്കരണവാധികൂടിയുമായിരുന്നു .രാനടെയെ  ഗോഖലെ തന്‍റെ ഗുരുവായി കണക്കാക്കി . പൂന സാര്‍വജനിക് സഭയില്‍ ഗോഖലെ സെക്രെടരിയായി അദ്ധെഹതോടൊപ്പം പ്രവര്‍ത്തിച്ചു . 

ഗോഖലേക്ക് 20  വയസ്സുള്ളപ്പോള്‍ 1886  ഇല്‍ ആണ്  അദ്ദേഹം പൊതുജീവിതത്തിലേക്ക് കടക്കുന്നത്‌. ഇന്ത്യ അണ്ടര്‍ ദി ബ്രിട്ടീഷ്‌ റൂള്‍ എന്ന ഒരു പ്രസംഗം ജനമധ്യത്തില്‍  നടത്തുകയും അത് വളരെയധികം  അന്ഗീകരിക്കപ്പെടുകയും  ചെയ്തു . ബാലഗംഗാധര തിലകന്റെ വാരികയായിരുന്ന " മറാത്ത " യിലേക്ക് അദ്ദേഹം സ്ഥിരമായി ലേഖനങ്ങള്‍ അയച്ചു കൊണ്ടിരുന്നു . ഭാരതീയ ജനതയുടെ രാജ്യസ്നേഹം ജ്വലിപ്പിക്കാന്‍ പോന്നവയായിരുന്നു ആ ലേഖനങ്ങളെല്ലാം . പിന്നീട് അദ്ദേഹം ഡെക്കാന്‍ വിദ്യാഭ്യാസ സമിതിയുടെ  സെക്രെട്ടരിയായി .1895  ഇല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൂന സെക്ഷന്റെ സ്വീകരണ കമ്മിറ്റി സെക്രെടരിയായി  അദ്ദേഹം പ്രവര്‍ത്തിച്ചു .അന്ന് മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായി അദ്ദേഹം മാറി .പൂനെ മുനിസിപ്പാലിറ്റിയുടെ പ്രസിഡന്ടായി  അദ്ദേഹം 2 തവണ തിരഞ്ഞെടുക്കപ്പെട്ടു .

    ‍                                           
1902  ഇല്‍ ഗോഖലെ ഫെര്‍ഗുസ്സന്‍ കോളേജ് വിട്ടു. ദില്ലിയിലെ ഇമ്പീരിയല്‍ ലെജിസ്ലാടിവ്  കോന്സിളില്‍ അദ്ദേഹം അന്ഗമായി .  അവിടെ വച്ച്  ഭാരതീയ ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം വാദിച്ചു .ഭാരതത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന  ഗോഖലെ ചര്‍ച്ചകളിലും വാദങ്ങളിലും നന്നായി തന്‍റെ  കഴിവ് തെളിയിച്ചു .1905  ഇല്‍  അദ്ദേഹം സെര്‍വന്റ്സ് ഓഫ് ഇന്ത്യ സോസയ്ടിക്ക്  രൂപം നല്‍കി .രാജ്യത്തിനുവേണ്ടി സേവനം ചെയ്യാന്‍ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നതായിരുന്നു ഈ സംഘടന .ബ്രിട്ടീഷ്‌ ഗവണ്മെന്റ്  ഭാരതീയ ജനതയോട് കാണിക്കുന്ന നിലപാടില്‍ തന്‍റെ എതിര്‍പ് അറിയിക്കുന്നതിനുവേണ്ടി അദ്ദേഹം അതെ വര്ഷം തന്നെ ഇന്ഗ്ലണ്ടിലേക്ക്   പോയി . 49  ദിവസത്തിനുള്ളില്‍   അദ്ദേഹം 47  വിവിധ   സ്ഥലങ്ങളില്‍  ജനങ്ങളെ അഭിസംബോധന ചെയ്തു . ഇതില്‍ ജനങ്ങള്‍ വളരെയധികം ആകൃഷ്ടരായി .സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം വാദിച്ചുകൊണ്ടിരുന്നു  .പിന്നീട് അദ്ദേഹം മിന്റോ മോര്‍ലി ഭരണ പരിഷ്കാരം അവതരിപ്പിക്കുകയും അത് പിന്നീട് നിയമമായി തീരുകയും ചെയ്തു .ഇത് ഇന്ത്യയില്‍ ജാതീയ വിഭജനത്തിനു വിത്ത് പാകിയെങ്കിലും , അന്നത്തെ ഗവേര്‍ന്മേന്റില്‍ ജനങ്ങള്‍ക്ക്‌ അധികാരം കിട്ടുകയും അതിലൂടെ ജനങ്ങളുടെ പൊതു താല്പര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു വെദിയുണ്ടാവുകയും ചെയ്തു .ഗോഖലെ ഒരു ആസ്ത്മ രോഗിയും പ്രമേഹ രോഗിയുമായിരുന്നു. അധിക സമ്മര്ധങ്ങള്‍ അദ്ധേഹത്തിന്റെ ആരോഗ്യത്തെയും ബാധിച്ചു .1915  , ഫെബ്രുവരി 19  നു അദ്ദേഹം അന്തരിച്ചു .